കോഴിക്കോട്: പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.
ഉച്ചയ്ക്ക് 11 മണിയോടെ പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടിയത്.
പെണ്‍കുട്ടി പുഴയില്‍ ചാടുന്ന സമയത്ത് അതു വഴി പോയ ലോറി ഡ്രൈവര്‍ സംഭവം കണ്ട് രക്ഷപ്പെടാനായി പുഴയിലേക്ക് ഒരു കയര്‍ ഇട്ടുകൊടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ഇതില്‍ പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനി ആരാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് ഏറെ നേരത്തെ തെരച്ചലിന് ശേഷം പെണ്‍കുട്ടിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്.
പെണ്‍കുട്ടി പുഴയിലേക്ക് ചാടിയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദഹം കണ്ടെത്തിയത്. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് പെണ്‍കുട്ടി. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല.