ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിലെ ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ സീറ്റില്‍ ഒപ്പം ഇരുന്നുവെന്നതിന്റെ പേരിലുള്ള വിവാദം കൊഴുക്കുന്നു. സംഭവത്തില്‍ വിശദീകരണം നല്കി യുവാവ് തന്നെ രംഗത്തെത്തി. യുവാവിന്റെ മറുപടി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. കുട്ടനാട് ചമ്പക്കുളം സ്വദേശിയായ മധു പ്രസാദ് യുവാവ് ആണ് എന്ന യുവതിയുടെ പരാതിയിലെ പ്രതി.
കെഎസ്ആര്‍ടിസി ബസിലെ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ അംഗവൈകല്യമുള്ള മനു വന്ന് ഇരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഉടനെ തന്നെ ക്ഷുഭിതയായി എണീറ്റ് മാറി പോവുകയായിരുന്നു. അടുത്ത് വന്ന് ഇരിക്കുന്നത് കൂടാതെ ശല്യപ്പെടുത്തിയെന്നും അപമാനകരമായി സംസാരിച്ചുവെന്നും പറഞ്ഞ് യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചത്. എന്നാല്‍ ബസിലെ മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും പിന്തുണ മനു പ്രസാദിനാണ്.
എന്നാല്‍ യുവാവ് വളരെ മോശമായാണ് പെരുമാറിയതെന്നും ഇതുകണ്ട മറ്റൊരു യാത്രികയും യുവാവിനു നേരെ തിരിഞ്ഞിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സ്വകാര്യ സ്ഥപനത്തിലെ സെയില്‍സ്മാനായ യുവാവ് ജോലി കഴിഞ്ഞ് ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് ബസില്‍ കയറിയത്. ജനറല്‍ സീറ്റിലിരുന്ന യുവതിയുടെ സമീപത്തിരുന്ന യാത്രക്കാരി ഓച്ചിറയില്‍ ഇറങ്ങിയപ്പോള്‍ ഈ സീറ്റില്‍ കയറി ഇരിക്കുക മാത്രമാണ് ചെയ്തതെന്ന് യുവാവ് പറയുന്നു. കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരിക്കേറ്റ് വലതു കാലിന് സ്വാധീനക്കുറവാണ്. അതിനാലാണ് കിട്ടിയ സീറ്റില്‍ പെട്ടെന്ന് ഇരുന്നതെന്നും മനു പറയുന്നു.
Discussion about this post