ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ ഒപ്പമിരുന്നുവെന്ന യുവതിയുടെ പരാതിയില്‍ അംഗവൈകല്യമുള്ള യുവാവ് കസ്റ്റഡിയില്‍. കുട്ടനാട് സ്വദേശി മനുപ്രസാദിനെ(33)യാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെഎസ്ആര്‍ടിസി ബസിലെ ഒഴിഞ്ഞ് കിടന്ന ജനറല്‍ സീറ്റിലാണ് മനു ഇരുന്നത്.
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് മനുപ്രസാദ് കയറിയത്. വലത് കാലിന് വൈകല്യമുള്ള ഇയാള്‍ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ കയറി ഇരിക്കുകയായിരുന്നു. ഇതേ സീറ്റില്‍ ഇരുന്ന യുവതി പെട്ടെന്ന് ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. എന്നാല്‍ യുവതിയുടെ ഈ പ്രവര്‍ത്തിക്കെതിരെ നിരവധി സഹയാത്രക്കാര്‍ രംഗത്തെത്തി.
ശേഷം ഇവര്‍ ഭര്‍ത്താവിനെ കായംകുളത്തേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഭര്‍ത്താവ് എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബസ് ഹരിപ്പാട് എത്തിയപ്പോള്‍ ആണ് ഹൈവേ പോലീസ് മനുവിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് പിറ്റേദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയയ്ക്കുകയും ചെയ്യുകയായിരുന്നു. യുവതിയോടും സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനു പ്രസാദ് സ്റ്റേഷനില്‍ എത്തിയെങ്കിലും യുവതി ഹാജരായില്ല.
Discussion about this post