കോഴിക്കോട്: ശബരിമലസ്ത്രീ പ്രവേശന വിഷയത്തിന്റെ മറവില്‍ കേരളത്തില്‍ അയോധ്യ ആവര്‍ത്തിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഘപരിവാര്‍ നടത്തുന്ന സമരം കേരളത്തില്‍ ചലനമൊന്നുമുണ്ടാക്കില്ലെന്നും, പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വോട്ടോ സീറ്റോ നോക്കിയല്ല സിപിഎം നിലപാടെടുക്കുന്നത്. എന്തു പ്രത്യാഘാതം സംഭവിച്ചാലും സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ ഫലം ആവര്‍ത്തിക്കും. ലോക് താന്ത്രിക് ജനതാദളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post