കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി.
ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ കൊടുവളളി സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മിക്സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു.
Discussion about this post