ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിന് പിന്നില്‍ ശബരിമല വിഷയമാണെന്ന വാദത്തെ നിഷേധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പരായത്തിന് കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയം അല്ലെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല സ്ത്രീപ്രവേശന വിഷയം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ കഴിയാഞ്ഞതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ജനങ്ങളില്‍ നിന്ന് സിപിഐ അകന്നെന്ന് പാര്‍ട്ടി വിലയിരുത്തലുണ്ടായി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. ആ പദവി കുറച്ചും ചെലവില്ലാതെയും കൈകാര്യം ചെയ്യാം. അങ്ങനെയൊരു പദവിയെ സിപിഐ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. പ്രളയാനന്തര പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സമയം നീട്ടി നല്‍കിയിട്ടും ദുരിത ബാധിതരില്‍ പലരും അപേക്ഷ നല്‍കിയിട്ടില്ല. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post