കൊച്ചി; പാലാരിവട്ടം പാലത്തില്‍ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് ഇന്നു മുതല്‍. മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ബുധനാഴ്ച മുതല്‍ ജൂലൈ 30 വരെയാണ് പാലാരിവട്ടത്ത് സത്യഗ്രഹം നടത്തുക.
ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവ് അദ്ദേഹത്തില്‍ നിന്ന് ഈടാക്കുക, എംഎല്‍എ സ്ഥാനം രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്നുണ്ട്.
പാലാരിവട്ടം ജങ്ഷനില്‍ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ പത്തിന്, കലൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍നിന്ന് ബഹുജന മാര്‍ച്ച് ആരംഭിക്കും.
തുടര്‍ന്ന് പാലത്തില്‍ റീത്ത് സമര്‍പ്പിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അനിശ്ചിതകാല സമരത്തിനിടയില്‍ കുന്നുകരയില്‍നിന്ന് പാലാരിവട്ടത്തേക്ക് ലോങ്മാര്‍ച്ച് നടത്തും.
Discussion about this post