ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു; ആനയെ രക്ഷിക്കേണ്ടെന്ന് നാട്ടുകാര്‍, കാരണം കാട്ടാന ശല്യത്തിനെതിരെ നടപടി എടുക്കാത്തതില്‍

ആന കിണറ്റില്‍ വീണതറിഞ്ഞ് ഇന്ന് രാവിലെയാണ് ഫയര്‍ഫോയ്‌സും വനംവകുപ്പും സംഭവ സ്ഥലത്തെത്തിയത്

ചന്ദനക്കാമ്പാറ: ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു. ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ ഇന്നലെ രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. അതേസമയം കിണറ്റില്‍ അകപെട്ട ആനയെ രക്ഷിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍. വനംവകുപ്പ് കാട്ടാന ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്.

ആന കിണറ്റില്‍ വീണതറിഞ്ഞ് ഇന്ന് രാവിലെയാണ് ഫയര്‍ഫോയ്‌സും വനംവകുപ്പും സംഭവ സ്ഥലത്തെത്തിയത്. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്.

പ്രദേശത്ത് ഒരാഴ്ചയില്‍ അധികമായി കാട്ടാന ശല്യം തുടങ്ങിയിട്ട്. നിരവധി തവണ അധികൃതരോട് ഇക്കാര്യം പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനുവദിക്കണമെങ്കില്‍ ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് നാട്ടുകാരുടെ നിലപാട്.

Exit mobile version