ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത തിരിച്ചെത്തിയ ഇന്ദ്രന്‍സിനും സംവിധായകന് ഡോ ബിജുവിനും ആവേശ്വോജ്വല സ്വീകരണം. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായി മാറിയ ഇരുവര്‍ക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആവേശ്വാജല സ്വീകരണം നടത്തിയത്.
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വെയില് മരങ്ങള്‍ എന്ന് ചിത്രം ലോകസിനിമയില്‍ ഇടം നേടി. ഈ വര്‍ഷത്തില്‍ ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില് മരങ്ങള്‍. അതേസമയം പുരസ്കാരം സിനിമയുടെ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന് അറിയിച്ചു. സംസ്ഥാന അവാര്‍ഡിന് പിന്നാലെയെത്തിയ രാജ്യാന്തര അംഗീകാരം ഇരട്ടിമധുരമായെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.
ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിലാണ് സിനിമ ചിത്രീകിച്ചത്. ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരത്തിനായി ഒരു ഇന്ത്യന്‍ സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആയിരുന്നു, ഡോ ബിജുവിന്റെ ആകാശത്തിന്റെ നിറമായിരുന്നു ആ ചിത്രം.
ആകാശത്തിന്റെ നിറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് ശേഷം ഇന്ദ്രന്‍സും ഡോ ബിജുവുമൊത്ത് ചേരുന്ന നാലാമത്തെ ചിത്രം കൂടിയാണ് വെയില്‍മരങ്ങള്‍. ചിത്രം ഉടന്‍ തീയറ്ററിലെത്തുമെന്ന് സംവിധായകന് അറിയിച്ചു
Discussion about this post