തലസ്ഥാനത്ത് യുവതികള്‍ ജയില്‍ ചാടിയത് ചരിത്രത്തിലാദ്യം; ദൃശ്യങ്ങള്‍ പുറത്ത്

ഇവര്‍ ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തില്‍ വ്യക്തമായി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ രണ്ട് പ്രതികള്‍ രക്ഷപ്പെട്ടത് മതില്‍ ചാടിയാണെന്ന് കണ്ടെത്തി. മോഷണക്കേസില്‍ പ്രതിയായ വര്‍ക്കല സ്വദേശിനി സന്ധ്യ വഞ്ചനാക്കേസില്‍ പ്രതിയായ പാങ്ങോട് സ്വദേശിന് ശില്‍പ്പയുമാണ് ചൊവ്വാഴ്ച വൈകീട്ട് ജയില്‍ ചാടിയത്. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേര്‍ രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്.

ജയിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ ജില്ല വിട്ടതായാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയലില്‍ നിന്നും രക്ഷപ്പെടുത്തത്. അതേസമയം ഇവര്‍ ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തില്‍ വ്യക്തമായി.

Exit mobile version