തിരുവനന്തപുരം: പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞയാളെ പിടികൂടി പിഴചുമത്തി. വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 25500 രൂപ പിഴ ചുമത്തിയത്. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്മോഹന് ബംഗ്ലാവിന് എതിര്‍വശത്ത് മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പിഴ ഈടാക്കിയത്.
ചൊവ്വാഴ്ച വെളുപ്പിന് 4.30 മണിയോടെയാണ് നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇയാളെ പിടികൂടിയത്. പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് കരിയിലകള്‍ ശേഖരിക്കുന്നതിനായി വെളളയമ്പലം കവടിയാര്‍ റോഡില്‍ മന്ത്രിമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപമാണ് സുനില്‍ കുമാര്‍ മാലിന്യം നിക്ഷേപിച്ചത്.
ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് 25500രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ തുക നഗരസഭ ട്രഷറിയില്‍ ഒടുക്കി.
Discussion about this post