കായംകുളം: ആന്ധ്രയില്‍ നിന്ന് കായംകുളത്തേക്ക് കൊണ്ടു വന്ന 1500 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. മൊത്ത വ്യാപാരികള്‍ക്കായി കൊണ്ടു വന്ന മീനാണ് പിടിച്ചെടുത്തത്. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് അധികൃതര്‍ വന്ന് പരിശോധന നടത്തിയപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മത്സ്യത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ സാംപിളുകള്‍ ശേഖരിച്ചു. അതേസമയം കൊല്ലക്കടവില്‍ നടത്തിയ പരിശോധനയില്‍ 150 കിലോ പഴകിയ മത്തിയാണ് പിടിച്ചെടുത്തത്.
Discussion about this post