തൃശ്ശൂര്‍: ഇനിമുതല്‍ മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട പകരം സാരിയോ മുണ്ടോ വാങ്ങി സമര്‍പ്പിച്ചാല്‍ മതിയെന്ന് നാട്ടുകാര്‍. തൃശ്ശൂരിലെ കോളങ്ങാട്ടുകര നിവാസികളാണ് ഇക്കാര്യം അറിയിച്ചത്. മരണവീട്ടിലെത്തുന്നവരില് നിന്നും സ്വീകരിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ശവസംസ്കാരത്തിന് മുമ്പ് അനാഥാലയങ്ങള്‍ക്കോ പാവങ്ങള്‍ക്കോ നല്‍കും.
കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലാണ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്. മരിച്ചവരെ കാണാന്‍ വരുമ്പോള്‍ പുഷ്പ ചക്രം വേണ്ട പകരം വസ്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്ന് അറിയിച്ചതോടെ കഴിഞ്ഞദിവസം പരേതനായ ആലങ്ങാട്ട് പൊറിഞ്ചുവിന്റെ മൃതദേഹത്തില്‍ ആവണൂര്‍ കാര്‍ഷിക-കാര്‍ഷികേതര സംഘം മുണ്ട് സമര്‍പ്പിച്ചു.
പിന്നീട് തൃശ്ശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളം അന്തരിച്ചപ്പോഴും റീത്തിന് പകരം മുണ്ടോ സാരിയോ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് ആയിരക്കണക്കിന് വസ്ത്രങ്ങളാണ് മരണവീട്ടിലെത്തിയവരില് നിന്നും സ്വീകരിച്ചത്. ഈ വസ്ത്രങ്ങള്‍ പിന്നീട് സമീപത്തെ അനാഥലയങ്ങളില്‍ എത്തിച്ചിരുന്നു.
Discussion about this post