തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണ്‍, ഏഴ് മൊബൈല്‍ ബാറ്ററികള്‍, ഡാറ്റ കേബിള്‍, കഞ്ചാവ് പൊതി എന്നിവയാണ് കണ്ടെടുത്തത്.
സി.ബ്ലോക്കിന് സമീപമുള്ള മൂത്രപ്പുരയ്ക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൊബൈലുകളും ബാറ്ററികളും കണ്ടെത്തിയത്. തടവുകാരനായ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ ജയിലധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്കി.
Discussion about this post