ചാത്തന്നൂര്‍: കേരളസര്‍ക്കാരിന്റെ നിര്‍മ്മല്‍ ലോട്ടറിയിലെ ഭാഗ്യം തേടി എത്തിയത് മീനമ്പലം സ്വദേശിയായ രവികുമാറിനെയാണ്. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് ഒന്നാം സമ്മാനമായ 60 ലക്ഷമാണ് അടിച്ചത്. ഇപ്പോഴും രവികുമാറിന് എത്തിയ ഭാഗ്യം വിശ്വസിക്കാനായിട്ടില്ല.
ഇന്നലെ ഉച്ചക്ക് എടുത്ത നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം ലഭ്യമായത്. പാരിപ്പള്ളി ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റെടുത്ത് ചില്ലറ വില്പന നടത്തുന്ന മീനമ്പലത്തെ ഗണപതിഹോട്ടലില് നിന്നാണ് ഇന്നലെ രാവിലെ രവികുമാര്‍ മൂന്ന് നിര്‍മ്മല്‍ ലോട്ടറി എടുത്തത്. ഇതില്‍ NF 822175 സീരിയല്‍ നമ്പരിലുള്ള ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
മറ്റ് രണ്ട് ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ എണ്ണായിരം രൂപ വീതം ലഭിക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ രവികുമാറിന് നേരത്തെ അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ ലഭിച്ചിട്ടുണ്ട്. കൂടാതെ നിര്‍മ്മല്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഭഗവതി ഏജന്‍സി വഴി പാരിപ്പള്ളി സ്വദേശിക്ക് ലഭിച്ചു.
Discussion about this post