കൊച്ചി: സുരേഷ് കല്ലട ബസില്‍ വെച്ച് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. തൃശ്ശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും. ബസുടമ സുരേഷ് കല്ലടയും യോഗത്തില്‍ ഹാജരാകും. യോഗത്തില്‍ ഹാജരാകാന്‍ സമിതി അംഗങ്ങള്‍ക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്
യാത്രക്കാര്‍ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആര്‍ടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒയ്ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ ജോയിന്റ് ആര്‍ടിഒ തീരുമാനം ആര്‍ടിഎ ബോര്‍ഡിനു വിടുകയായിരുന്നു.
കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ആര്‍ടിഎ ബോര്‍ഡ്. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം യോഗത്തില്‍ സ്വീകരിക്കും.
Discussion about this post