തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി എപി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള.
എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും, വികസനം അഗീകരിക്കുന്നവരെ ഉള്‍ക്കൊള്ളുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നരേന്ദ്ര മോഡിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അതിനിടെ പ്രധാനമന്ത്രിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ഇന്ന്
കൂടിക്കാഴ്ച്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
കൂട്ടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇരുവരും ബിജെപിയിലേയ്ക്ക് ക്ഷണിച്ചതായി അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.
അംഗത്വമെടുക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.മോഡിയുടെ വികസനനയത്തിന് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post