ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചു

തിരൂരങ്ങാടി: ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ മരിച്ചു. തൃക്കുളം പന്താരങ്ങാടി പതിനാറുങ്ങല്‍ പരേതനായ കറുംതോട്ടത്തില്‍ കാസിമിന്റെ മകന്‍ മുഹമ്മദ് കോയ (47) ആണ് മരിച്ചത്.

റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്ന മുഹമ്മദ് കോയ കാലിന് നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നാണ് റിയാദില്‍ നിന്നും ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിയത്. അസുഖം കൂടുതലായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.

Exit mobile version