കാസര്‍കോട്: കേരളത്തില്‍ വീണ്ടും പശുക്കടത്തിന്റെ പേരില്‍ മര്‍ദനം. കര്‍ണാടകയിലാണ് സംഭവം. പുത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് മര്‍ദനമേറ്റത്. പശുക്കളെയും പിക്കപ്പ് വാനും വാഹനത്തിലുണ്ടായിരുന്ന പണവും ആക്രമികള്‍ കൊണ്ടുപോയി. സംഭവത്തില്‍ മര്‍ദനമേറ്റവര്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.
പിക്ക് വാനില്‍ രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും കയറ്റി കാസര്‍കോട് ഫാമിലേക്ക് വരികയായിരുന്നു പുത്തൂര്‍ സ്വദേശികള്‍. ഇതിനിടെ പിന്തുടര്‍ന്നെത്തിയ ഒരു സംഘം ആളുകള്‍ വാഹനത്തെ തടഞ്ഞു നിര്‍ത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നു.
ശേഷം പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളഞ്ഞു. വണ്ടിയിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും പ്രതികള്‍ മോഷ്ടിച്ചതായി മര്‍ദനത്തിനിരയായവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് സൂചന.