കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നല്‍ പരിശോധന. ജയില്‍ സൂപ്രണ്ട് ടി ബാബുരാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും നാലു മൊബൈല്‍ ഫോണുകളും ചാര്‍ജറുകള്‍ 2500 രൂപ ഹെഡ്ഫോണ് മുതലായവ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകളടക്കം പത്ത് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തു. ഈ സാഹചര്യത്തില്‍ മൂന്ന് പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അഞ്ചാം ബ്ലോക്കില്‍ കുമാരന് എന്ന തടവുകാരനില്‍ നിന്നാണു കഞ്ചാവ് പിടിച്ചത്. ഫോണുകള്‍ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്.
Discussion about this post