കോട്ടയത്ത്: കോട്ടയത്തെ ആകാശപാത നിര്‍മ്മാണം പുനരാരംഭിച്ചു. 2016ല്‍ തുടക്കമിട്ട പദ്ധതിയുടെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കോട്ടയത്തെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് മാത്രമല്ല, അധികാരികള്‍ക്കും തലവേദനയാണ്. ഇതിനു പരിഹാരമെന്നോണമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോട്ടയം നഗരത്തില്‍ ആകാശപ്പാത പദ്ധതി പ്രഖ്യാപിച്ചത്.
2016 ഫെബ്രുവരിയില്‍ തറക്കല്ലിട്ട പദ്ധതി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണം പല കാരണങ്ങളാല്‍ നിന്ന് പോവുകയായിരുന്നു. ആകാശ നടപ്പാതയില്‍ സെമിനാറുകളും സമ്മേളനങ്ങളും നടത്താനാകും വിധം പദ്ധതി പുനക്രമീരിച്ചപ്പോഴാണ് നിര്‍മ്മാണം നിലച്ചത്.
രൂപരേഖയില്‍ മാറ്റം വരുത്തിയത് അംഗീകരിക്കാനികില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. അഞ്ചേകാല്‍ കോടിയുടെ പദ്ധതിക്ക് കരാറുകാരന് ആകെ നല്‍കിയത് 35 ലക്ഷം മാത്രം. തുണുകളുടെ നിര്‍മ്മാണം ഒഴിച്ചാല്‍ മറ്റൊരു പണിയും കാര്യമായി മുന്നോട്ട് പോയിട്ടില്ല. രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച് നഗരസഭ നിര്‍മ്മാണ വിഭാഗം അന്തിമ അനുമതി നല്‍കിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്.
Discussion about this post