തിരുവനന്തപുരം: തലസ്ഥാനത്ത് പരിഭ്രാന്തി പരത്തി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ കീഴടങ്ങി. നെടുമങ്ങാട് സ്വദേശിനി ഷൈമ മോളാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
അതേസമയം സംഭവ സമയത്ത് അമ്മയാണ് കാര്‍ ഓടിച്ചെതെന്ന് കീഴടങ്ങിയ ഷൈമ പോലീസിനോട് പറഞ്ഞു. ഇന്നലെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട് കാര്‍ അതിവേഗത്തില്‍ എത്തി നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കരമനയില്‍ വച്ച് രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ശേഷം വഴുതക്കാടും അപകടം സൃഷ്ടിച്ചു.
വഴുതക്കാട് സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഒരു ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post