പാരമ്പര്യവും പ്രൗഢിയും ഒത്തു ചേര്‍ന്ന വാണിജ്യ നഗരി. വടക്കുനാഥനും, പൂരപ്രേമവും ആനപ്രേമവും എല്ലാം ഒരുപക്ഷെ ഒരല്പം നിഷ്പ്രഭമാക്കിയാല്‍ മറ്റു ചില കാതല്‍ കൂടിയുണ്ട് തൃശ്ശൂരിന്. അഞ്ചുവിളക്കും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരിയങ്ങാടിയും നായരങ്ങാടിയും വെള്ളയപ്പമങ്ങാടിയും അങ്ങനെ ഒരുപാട് ഒരുപാട് കഥകള്‍. ഇവക്കെല്ലാം ഒരു താളമുണ്ട് വിലപേശലിന്റെയും ബാന്‍ഡ് മേളത്തിന്റെയും താളം.
തൃശ്ശൂര്‍ക്കാര്‍ക്ക് കച്ചവടമെന്നും ഒരു ഹരമാണ്. ഒരുകാലത്ത് പാലക്കാട്ടെയും ഏറണാകുളത്തെയും മലപ്പുറത്തെയും വ്യാപാരികള്‍ തൃശ്ശൂരില്‍ നിന്നാണ് കച്ചവടസാധനങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കാലം മാറിയതോടെ വ്യാപരത്തിന്റെ അന്നത്തെ താളവും മാറി. എന്നിരുന്നാലും തൃശ്ശൂര്‍ അങ്ങാടിയിലെ വ്യാപാരികള്‍ കച്ചവടത്തിലെ സത്യസന്ധത ഇന്നും നിലനിര്‍ത്തുന്നു. കള്ളത്തരങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഗുണമേന്മയുള്ള സാധനങ്ങള്‍ തൂക്കത്തിലും ഏറ്റവും അനുയോജ്യമായ വിലയിലും ഇവിടെ ലഭിക്കും.
Discussion about this post