പൂരപ്രേമികളെ ഒന്നടങ്കം ഭീതിയിലും കൗതുകത്തിലുമാക്കുന്നതാണ് കാട്ടകാമ്പാല്‍ പൂരം. പൂരത്തിന്റെ പ്രധാന ചടങ്ങായ കാളി ദാരിക വധത്തിന്റെ പുനരാവിഷ്കാരമാണ് കാണികളെ ഏറെ ആകര്‍ഷിക്കുന്നത്. ഏഴു ദിവസം നീണ്ടു നില്ക്കുന്ന പൂരം യുദ്ധത്തിന്റെ പുറപ്പാട് കാളി ദാരിക സംവാദം എന്നിവ മുതല്‍ ദാരികനെ വധിക്കുന്നതിനു പ്രതീകാത്മകമായി കിരീടം പറിച്ചെടുത്തു കൈലാസത്തില്‍ സമര്‍പ്പിക്കുന്നത് വരെ ഉള്ള ചടങ്ങുകള്‍ ആണ് അവതരിപ്പിക്കുന്നത്.
ഓരോ ക്ഷേത്രത്തിലെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് അതിന്റേതായ പ്രത്യേകതയും പവിത്രതയും ഉണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ എല്ലാം പൊതുവേ വ്യത്യസ്തമാണ്. ഓരോ സ്ഥലത്തെ പ്രാദേശികമായ പ്രത്യേക ആചാരമനുസരിച്ചുള്ള രീതികള്‍ പല ക്ഷേത്രങ്ങളിലും സ്വീകരിക്കാറുമുണ്ട്. അത്തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു ആചാരമാണ് തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള കാട്ടകാമ്പാല്‍ ക്ഷേത്രത്തിലെ പൂരത്തിന് കാണാന്‍ കഴിയുക.
Discussion about this post