വടകര: ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വടകര പുതിയ ബസ്റ്റാന്റിന് അടുത്തുള്ള ഹോട്ടലാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ മുറി എടുത്ത യുവതിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ചും നടത്തി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുളിക്കാനായി കുളിമുറിയില്‍ യുവതി കയറിയപ്പോഴാണ് മൊബൈല്‍ ഉപയോഗിച്ച് ആരോ ഫോട്ടോ എടുത്തത്. ഇത് ഹോട്ടലിലെ തന്നെ ജീവനക്കാരാണെന്നാണ് യുവതിയുടെ ആരോപണം.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഹോട്ടല്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവത്തില്‍ ഇതുവരെ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
Discussion about this post