ആലപ്പുഴ; കാലവര്‍ഷം ശക്തമായതോടെ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. ഈ സാഹര്യത്തില്‍ കടലാക്രമണം ചെറുക്കാന്‍ ആലപ്പുഴ തീരങ്ങളില്‍ ജിയോബാഗ് സ്ഥാപിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 1398 കോടി രൂപയുടെ പദ്ധതിയാണ് മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരുങ്ങുന്നത്.
ശക്തമായ കടാലാക്രമണമുള്ള മേഖലകളില്‍ ഫ്രഞ്ച് സംഘം പഠനം പൂര്‍ത്തിയാക്കിയാണ് ജിയോബാഗ് നിര്‍ദ്ദേശിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സ്ഥാപിക്കാനാണ് തീരുമാനം. വിജയിച്ചാല്‍ കേരളം മൊത്തം പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് കടലാക്രമണം ഒരു വെല്ലുവിളിയാണ്. മഴക്കാലം ഇവര്‍ക്ക് ഒരു പേടി സ്വപ്‌നമാണ്. ഓരോ മഴക്കാലത്തും നിരവധി വീടുകളാണ് കടല്‍ എടുത്തത്. പദ്ധതി വന്‍ വിജയം കൈവരിച്ചാല്‍ പിന്നീട് വ്യാപിപ്പിക്കാനാണ് തീരുമാനം.