വൈക്കം: അയര്‍ലാന്റില്‍ ഉണ്ടായ വാഹനാപകടത്തില്‍ വൈക്കം സ്വദേശിനിയായ നഴ്സ് മരിച്ചു. ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തില്‍ നെല്‍സന്റെ ഭാര്യ ഷൈമോള്‍ (37) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി നഴ്സിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. ആന്‍ട്രിം ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണും മക്കളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 29 നുള്ള ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് വന്നത്. ഷൈമോള്‍ 27ന് നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞത്.
Discussion about this post