ആലപ്പുഴ: ആലപ്പുഴയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു. നീലംപേരൂര്‍ 2-ാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ താമസിക്കുന്ന റിട്ട നഴ്സായ ചിന്നമ്മ കുര്യന്റെ (67) വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ചിന്നമ്മയ്ക്ക് മയക്കുമരുന്ന് നല്‍കിയാണ് കവര്‍ച്ച നടത്തിയത്.
കൊല്ലം പവിത്രേശ്വരം പുഷ്പമംഗലത്ത് വീട്ടില്‍ ദില്‍ജിത്ത് (കണ്ണന്25), കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിനു സമീപം അരങ്ങത്തുമാരി വീട്ടില്‍ സംഗീത (ഗീത38) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2014 ജൂലൈ മാസത്തിലായിരുന്നു സംഭവം. ശീതളപാനിയത്തില്‍ മയക്കുമരിന്ന് ചേര്‍ത്ത് നല്കി വായില്‍ തുണിന തിരികി കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. യാത്രയ്ക്കിടെ ഉണ്ടായ സൗഹൃദമാണ് കവര്‍ച്ചയിലേക്ക് എത്തിച്ചത്.
ദമ്പത്തികളാണെന്ന് പറഞ്ഞ് ചിന്നമ്മയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇരുവരും ചിന്നമ്മയുടെ വീട്ടില്‍ താമസത്തിനെത്തി. തുടര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ആലപ്പുഴ കരൂരില്‍ സമാനമായ കേസില്‍ ഇവര്‍ അറസ്റ്റിലായതോടെ ആണ് ഈ കേസും തെളിഞ്ഞത്. കേസില്‍ കമിതാക്കള്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.
Discussion about this post