കൊച്ചി: നെട്ടൂര്‍ കുണ്ടന്നൂര്‍ പാലത്തിലുണ്ടായ വിള്ളല്‍ വിദഗ്ധ സംഘം പരിശോധിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഇന്നലെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കേരളയാണ് പാലത്തിന്റെ കരാര്‍ എറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
എറണാകുളം നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തര പാലത്തിലുണ്ടായ വിള്ളല്‍ പൊതുമരാമത്ത് വകുപ്പിലെയും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിദഗ്ധ ഉപദേശം തേടിയ ശേഷം ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഇരു വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തിയത്. പുതിയതായി നിര്‍മ്മിക്കുന്ന പാലങ്ങള്‍ക്ക് മുകളില്‍ ടാറിംഗിന് പകരം മൂന്നിഞ്ച് കനത്തില്‍ ഫൈബര്‍ കോട്ടിംഗ് നടത്താറുണ്ട്. ഇതില്‍ മാത്രമാണ് വിള്ളലുള്ളതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
വിദഗ്ധ ഉപദേശം ലഭിച്ച ശേഷം ആവശ്യമെങ്കില്‍ ഈ ഭാഗത്ത് പുതിയ ഫൈബര്‍ കോട്ടിംഗ് നടത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 29 കോടി രൂപ മുടക്കി നെട്ടൂര്‍ – കുണ്ടന്നൂര്‍ സമാന്തര പാലം നിര്‍മ്മിച്ചത്. രണ്ട് മാസം മുമ്പാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്.
Discussion about this post