തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണ മാല മോഷ്ടിച്ച ജീവനക്കാരിയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്കി മന്ത്രി കെകെ ഷൈലജ. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ഇന്നലെ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്.
ഇന്നലെയാണ് രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരി അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ഇതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണ്.
Discussion about this post