മൂന്നാര്‍: മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിക്കും. തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയ ട്രെയിന്‍ സര്‍വീസാണ് മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍. സര്‍വീസ് വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നത്.
തുടര്‍ന്ന് എസ് രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിടിപിസി സെക്രട്ടറി ജയന് പി വിജയന്, കെഡിഎച്ച്പി കമ്പനി സീനിയര്‍ മാനേജര്‍ അജയ് എന്നിവര്‍ മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിനിന്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Discussion about this post