തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ രോഷം ഉണര്‍ത്തുന്നത്. പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം നടത്തിവന്ന ആളുടെ കൈയ്യില്‍ നിന്നാണ് ലോട്ടറി മോഷ്ടിക്കുന്നത്. കാഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും 23 ടിക്കറ്റുകളാണ് മോഷ്ടിച്ചത്. വില്‍പ്പനക്കാരന്റെ കൈയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളില്‍ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ് ചെയ്തത്. ശേഷം മാറി നിന്ന് എണ്ണി നോക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വില്‍പനക്കാരന്‍ ഇത് അറിയാതെ സമീപത്ത് തന്നെ നില്‍ക്കുന്നുമുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2326543, 9497987013 എന്ന നമ്പറില്‍ അറിയിക്കാനും നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്. വലിയ രീതിയിലുള്ള രോഷമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാളെ വെറുതേ വിടാന്‍ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും ആരാഞ്ഞത്. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരാന്‍ കഴിയട്ടെ’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Discussion about this post