ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ റെയ്ഡ്; കഞ്ചാവും മൊബൈല്‍ ഫോണുകളും കത്തിയും സിം കാര്‍ഡും പിടിച്ചെടുത്തു

പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് നടത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ്. അപ്രതീക്ഷിതമായി നടത്തിയ റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് കത്തി, സിം കാര്‍ഡ്, മൂന്ന് മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ നിന്നും കണ്ടെടുത്തത്.

റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കുമെന്നും വിവരമുണ്ട്.

റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് നടത്തിയത്.
ക്കളും

Exit mobile version