ന്യൂജഴ്‌സി: ഭാഗ്യമെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാവണം. സംഗതി എന്താണെന്നു വച്ചാല്‍ ഒരു ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലെടുത്ത രണ്ടു ലോട്ടറികള്‍ കൂടി അടിച്ചാലോ? കിടിലനായിരിക്കും അല്ലേ! അതാണ് ഭാഗ്യം.
അങ്ങനെയൊരു അപൂര്‍വ്വ ഭാഗ്യവാനാണ് റോബര്‍ട്ട് സ്റ്റീവാര്‍ട്ട് എന്ന യുവാവ്. ഭാഗ്യദേവത തുടരെ തുടരെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണ് റോബര്‍ട്ടിനെ. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണു ഈ അപൂര്‍വ സംഭവം.
ആഗസ്റ്റ് മാസത്തിലാണ് റോബര്‍ട്ട് സ്റ്റീവാര്‍ട്ടിന് അഞ്ചു മില്യന്‍ ഡോളര്‍ ലോട്ടറിയടിച്ചത്. അതായത് ഇന്ത്യന്‍ രൂപയില്‍ 36 കോടിയ്ക്കു മുകളില്‍ വരുന്ന തുക. സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയുടെ ജാക്‌പോട്ട് സമ്മാനമായിരുന്നു ഇത്. ജാക്‌പോട്ട് കിട്ടിയ സന്തോഷത്തില്‍ കടയിലെത്തി വീണ്ടും രണ്ട് ലോട്ടറിയെടുത്തു സ്റ്റീവാര്‍ട്ട്. ഭാഗ്യം സ്റ്റീവാര്‍ട്ടിന് വിട്ടു പോയിരുന്നില്ല. ആ രണ്ടു ടിക്കറ്റിനും സമ്മാനമടിച്ചു. ഒന്നിന് 500 ഡോളറും മറ്റൊന്നിനു 100 ഡോളറും. രണ്ടാമതു കിട്ടിയ തുകകള്‍ ചെറുതാണെങ്കിലും തുടര്‍ച്ചയായി ഭാഗ്യം സ്റ്റീവാര്‍ട്ടിനെ തേടിയെത്തിയ വാര്‍ത്ത നാട്ടില്‍ കൗതുകമായിരി്കകുകയാണ്.
ആഗസ്റ്റ് രണ്ടാണ് റോബര്‍ട്ട് സ്റ്റീവാര്‍ട്ടിന്റെ ഭാഗ്യദിനം. പിന്നെയും രണ്ടു മാസം കഴിഞ്ഞ് ഇപ്പോഴാണ് വാര്‍ത്ത ന്യൂ ജഴ്‌സി ലോട്ടറി പുറത്തുവിട്ടത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ഭാഗ്യം ലോകമറിഞ്ഞത്. ഇതിനു മുന്‍പ് ഒരിക്കല്‍ 2500 ഡോളര്‍ സ്റ്റീവാര്‍ട്ടിനു സമ്മാനമായി ലഭിച്ചിട്ടുണ്ട്. സമ്മാനമായി ലഭിച്ച തുക കൊണ്ട് തന്റെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹായിക്കാനാണ് റോബര്‍ട്ടിന്റെ തീരുമാനം.