ചെന്നൈ: വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കടുത്ത ജലക്ഷാമം നേരിടുന്ന തമിഴ്നാടിന് 20 ലക്ഷം ലിറ്റര്വെള്ളം നല്കാന് തയ്യാറാണെന്ന്
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
വെള്ളം നല്‍കാമെന്ന വാഗ്ദാനം സ്വാഗതം ചെയ്ത പളനിസ്വാമി, 20 ലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസത്തേക്ക് ലഭിച്ചത് കൊണ്ട് പര്യാപ്തമാകില്ലെന്നും, ഒരോ ദിവസവും ഇങ്ങനെ തന്നാല്‍ സഹായമാകുമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അറിയിച്ചു.
കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം നിരപ്പ് ഉയര്‍ത്താനുള്ള അനുമതി കേരളം നല്‍കണമെന്നും എടപ്പാടി ആവശ്യപ്പെട്ടു. അത് പ്രാവര്‍ത്തികമായാല്‍ തമിഴ്നാട്ടിലെ സേലം രാമനാഥപുരം തുടങ്ങിയ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും എടപ്പാടി പറഞ്ഞു. ഇതും മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തില്‍
ഉള്‍പ്പെടുത്തുമെന്നും എടപ്പാടി വ്യക്തമാക്കി.
Discussion about this post