കൊടുങ്ങല്ലൂര്‍; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ക്ഷേത്രമുറ്റത്ത് വെച്ച് വാഹനം കേടായതോടെ നാട്ടുകാരുടെ പിടിയിലായി. വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പില്‍ വിവേകി(24)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് മോഷണവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തത്.
ചില്ലറയും മറ്റു മോഷണവസ്തുക്കളും വലിയ ചാക്കിലാക്കി സ്‌കൂട്ടറിന്റെ പിന്നില്‍വെച്ച് ക്ഷേത്രമുറ്റത്തുനിന്ന് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ മറിയുകയും, കേടാവുകയുമായിരുന്നു. അതോടെയാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ചക്കാമാട്ടില്‍ ധര്‍മദൈവക്ഷേത്രത്തിലെ വിഷ്ണുമായയുടെ പഞ്ചലോഹവിഗ്രഹം, അന്നപൂര്‍ണേശ്വരി ശ്രീകോവിലിലെ പിച്ചളകൊണ്ടുള്ള ഗോളക, ഓഫീസില്‍ സൂക്ഷിച്ചിരുന്ന ക്തേശ്വരിയുടെ ഗോളക, പ്രഭാമണ്ഡലം, ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയുടെ ചില്ലറ എന്നിവയും മോഷ്ടാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൊടുങ്ങല്ലൂര്‍ പോലീസ് കണ്ടെടുത്തു.
Discussion about this post