തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. ബസ് ഉടമയെ വിളിച്ചുവരുത്തി വിശദീകരണം തേടും. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ബസില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു
യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നത്.
യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തിക്കൊടുക്കുന്നില്ലെന്ന് പരാതികളും കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും ജോസഫൈന്‍ അറിയിച്ചു.
മംഗലാപുരത്ത് നിന്ന് കയറിയ യുവതിക്ക് നേരെ പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ് രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കിടന്നുറങ്ങുമ്പോള്‍ ഡ്രൈവര്‍ കയറിപ്പിടിക്കുകയായിരുന്നു.
കേസില്‍ ഡ്രൈവര്‍ ജോണ്‍സന്‍ അറസ്റ്റിലായിട്ടുണ്ട്. ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post