മോറട്ടോറിയം നീട്ടിയതിന് അനുമതി നിഷേധിച്ച നടപടി; റിസര്‍ബാങ്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഗവര്‍ണറെ കാണുമെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം; കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടിയതിന് അനുമതി നിഷേധിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍.

അനുമതി നിഷേധിച്ച റിസര്‍ബാങ്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നേരിട്ട് കാണുകയും കത്ത് നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്കേഴ്‌സ് സമിതി അംഗങ്ങളുടെ അടിയന്തിര യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മോറട്ടോറിയം നീട്ടിയതിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു. റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് ഇനി മുതല്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

Exit mobile version