കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 25120 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 3140 രൂപയിലെത്തി. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാന്‍ ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണം ട്രോയ് ഔണ്‍സിന് 40 ഡോളറാണ് കൂടിയത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ്ണ വില ഉയരാന്‍ ഇടയാക്കിയ മറ്റൊരു കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍.