തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ജൂണില്‍ ലഭിക്കുന്ന മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇത്തവണ മൂന്ന് ദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്. ആദ്യഘട്ടത്തില്‍ നല്ല മഴ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് മഴയുടെ ശക്തി കുറയുകയായിരുന്നു. ജൂണ്‍ 1 മുതല്‍ 19 വരെ 398 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 41 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്ക്.
തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വായു ചുഴലിക്കാറ്റ് കാലവര്‍ഷം ദുര്‍ബലമാകുന്നതിന് പ്രധാന കാരണമായി. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്.
Discussion about this post