തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. ഇതു സംബന്ധിച്ച് ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും, ആവശ്യമായ വിശദാംശങ്ങളും വിവരങ്ങളും നല്‍കാനുമായി ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഭിഭാഷകരായ കെ ശശികുമാര്‍, എസ് രാജ്‌മോഹന്‍ എന്നിവരെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തി.
ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തത്. എന്നാല്‍ നവംബര്‍ 13-ാം തീയതി സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നെങ്കില്‍ മാത്രമേ ബോര്‍ഡിന്റെ നിലപാട് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കുക.
Discussion about this post