തിരുവനന്തപുരം: മാരകരോഗങ്ങള്‍ക്ക് പരിഹാരമായി തുള്ളിമരുന്ന് എന്ന പരസ്യം ആവര്‍ത്തിച്ച് നല്കിയ ഡോക്ടറുടെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. പരസ്യത്തിലെ അവകാശവാദത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നല്കിയ പരാതിയില്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലാണ് നടപടിയെടുത്തത്.
കെ സിദ്ധാര്‍ത്ഥന്റെ രജിസ്ട്രേഷനാണ് ഒരുമാസത്തേക്ക് റദ്ദ് ചെയ്തത്. കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്ന് എന്ന രീതിയിലാണ് ഇയാള്‍ ആവര്‍ത്തിച്ച് പരസ്യം നല്‍കിയത്. 2018 ഏപ്രില്‍ ഒന്നിന് വന്ന പരസ്യം കൗണ്‍സിലിന്റെ നയത്തിന് വിരുധമാണെന്നും ആവര്‍ത്തിക്കരുതെന്നും ഇയാളെ അറിയിച്ചിരുന്നു.
2018 ജൂലൈ 17ന് താക്കീതും നല്കി. എന്നാല്‍ ഈ വിലക്ക് മറികടന്ന് സിദ്ധാര്ത്ഥന് വീണ്ടും പരസ്യം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ഇയാളുടെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തത്.
Discussion about this post