കോഴിക്കോട്: ഗ്ലാസ് മാര്‍ട്ട് സ്ഥാപനത്തില്‍ അടുക്കിവെച്ചിരുന്ന ഗ്ലാസുകള്‍ മറിഞ്ഞുവീണ് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി-വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സമീറ ഗ്ലാസ്മാര്‍ട്ട് ഉടമ വടക്കത്താഴ ജമാല്‍ (50) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ധൃതിപ്പെട്ട് കട തുറക്കുന്നതിനിടെ ജമാലിന്റെ ദേഹത്തേക്ക് അടുക്കിവെച്ചിരുന്ന ഗ്ലാസുകള്‍ മറിഞ്ഞ് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഗ്ലാസിനടിയില്‍ കുടുങ്ങിയ ജമാലിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്.
ഉടന്‍ തന്നെ ജമാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ മകന് ജംഷീറിനും പരിക്കുണ്ട്.
Discussion about this post