ബംഗളൂരു: സര്‍പ്രൈസായി സമ്മാനങ്ങള്‍ നല്കി ഭാര്യമാരെ അമ്പരപ്പിക്കുന്ന ഭര്ത്താക്കന്മാരില് തീര്‍ച്ചയായും അസൂയ വളര്‍ത്തും ബിസിനസുകാരനും മലയാളിയുമായ റോഹിത്. കാരണം, അദ്ദേഹം ഭാര്യ നിലൂഫറിന് സര്‍പ്രൈസ് ഗിഫ്റ്റ് ആയി സമ്മാനിച്ചത് 5 കോടിയോളം വിലവരുന്ന ലോകത്തെ തന്നെ സൂപ്പര്‍കാറുകളില്‍ മുന്‍നിരയിലുള്ള ലംബോര്‍ഗിനി ഹുറാകാന് ആണ്. ലാഫെമേ സിഇഒയും മലയാളിയുമായി ഡോ. നിലൂഫര്‍ ഷെരിഫിനെ മാത്രമല്ല, വാര്‍ത്ത അറിഞ്ഞവരെയെല്ലാം അമ്പരപ്പിക്കുകയാണ് റോഹിത് തന്റെ ഈ സമ്മാനത്തിലൂടെ.
ഏറെക്കാലത്തെ സ്വപ്നമാണ് ലംബോര്‍ഗിനി സമ്മാനിച്ചതിലൂടെ സഫലമായതെന്നാണ് സൂപ്പര്‍കാര്‍ സ്വന്തമാക്കിയ റോഹിത് പറയുന്നത്. അതേസമയം, തനിക്ക് ഇത്ര വലിയ സര്‍പ്രൈസ് സമ്മാനിച്ച ഭര്‍ത്താവിനുള്ള നന്ദി പറയുകയാണ് ഭാര്യ നിലൂഫര്‍. ലംബോര്‍ഗിനി ബംഗളൂരു പുറത്തിറക്കിയ വീഡിയോയിലാണ് ഇരുവരുടേയും പ്രതികരണം. ലംബോര്‍ഗിനി ഹുറാകാന്റെ എല്‍പി 610-4 എന്ന മോഡലാണ് ബംഗളൂരു ഡീലര്‍ഷിപ്പില്‍ നിന്ന് ഇവര്‍ സ്വന്തമാക്കിയത്. ഏകദേശം 3.7 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ടാക്സും ഇന്‍ഷുറന്‍സും അടക്കം ഓണ്‍റോഡ് വില ഏകദേശം 4.8 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
2014 ജനീവ ഓട്ടോഷോയില്‍ വെച്ചാണ് ഹുറാകാനെ ലംബോര്‍ഗിനി ആദ്യമായി അവതരിപ്പിച്ചത്. ലംബോര്‍ഗിനിയുടെ ലൈനപ്പിലെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹുറാകാന്. 5.2 ലീറ്റര്‍ വി 10 എന്ജിന് ഉപയോഗിക്കുന്ന ഈ സൂപ്പര്‍കാറിന് 610 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.5 സെക്കന്റുകള്‍ മാത്രം മതി.