തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധയുടെ മാല പൊട്ടിച്ച് രണ്ടംഗ സംഘം കടന്നു കളഞ്ഞു. മാറനല്ലൂരില്‍ പെട്ടിക്കട നടത്തുന്ന സരോജിനിയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്.
രാവിലെ ഏഴരയോടെയാണ് സംഭവം. സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. ബൈക്കിന്റെ പിന്നില്‍ ഇരുന്ന ആള് ബൈക്കില്‍ നിന്ന് ഇറങ്ങി സിഗരറ്റ് ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങാതെ തിരികെ പോയ ഇവര്‍ അല്‍പ്പ സമയത്തിനകം തിരിച്ചെത്തി വീണ്ടും സിഗരറ്റ് ചോദിച്ചു.
സരോജിനി സിഗരറ്റ് നല്‍കുന്നതിനിടെ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സമീപത്തെ സുരക്ഷാ ക്യാമറയില്‍ ദൃശ്യങ്ങളുണ്ടെങ്കിലും ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി മാറനെല്ലൂര്‍ പോലീസ് അറിയിച്ചു.