കാസര്‍കോട്: പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ നടത്താന്‍ രോഗികളില്‍നിന്ന് കൈക്കൂലി വാങ്ങിയാണ് ഡോക്ടര്‍മാരുടെ ക്രൂരത. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹെര്‍ണിയ അസുഖവുമായി എത്തിയ രോഗികളില്‍ നിന്നാണ് രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി വിവാദത്തിലായത്. സുനില്‍ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടര്‍മാര്‍ക്ക് ഇരുവര്‍ക്കുമായി 5000 രൂപയാണ് രോഗി കൈക്കൂലി നല്‍കിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ 24 ന്യൂസാണ് പുറത്തുവിട്ടത്. ഹെര്‍ണിയ ചികിത്സയ്ക്കായി എത്തിയ രോഗി ഡോക്ടര്‍ സുനില്‍ ചന്ദ്രയെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ എത്തിയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അനസ്തേഷ്യ വിദഗ്ധന്‍ വെങ്കിടഗിരിയെ കാണാന്‍ രോഗിയോട് സുനില്‍ ചന്ദ്ര നിര്‍ദേശിച്ചു. തുടര്‍ന്ന് രോഗി വെങ്കിടഗിരിയെ ചെന്നുകണ്ടു. അദ്ദേഹം 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
രോഗി പണം നല്കിയപ്പോള് സുനില്‍ ചന്ദ്രയ്ക്കും തുക കൈമാറണമെന്ന് വെങ്കിടഗിരി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് രോഗിയുടെ ആരോപണം.
Discussion about this post