കൊച്ചി: മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി മൃഗാശുപത്രിയോടു ചേര്‍ന്നുള്ള പറമ്പിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശോധനയില്‍ തലയോട്ടി കിട്ടിയത്.
തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററിനു സമീപമുള്ള മാവിനോട് ചേര്‍ന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.
മൃഗാശുപത്രിയില്‍ എത്തിയ മട്ടാഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും തലയോട്ടി പരിശോധിച്ചു. തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post