കൊച്ചി: എല്ലായിപ്പോഴും നീല ഷര്‍ട്ടുകള്‍ മാത്രം ധരിച്ചാണ് ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെ നാം കാണാറുള്ളത്. ഔദ്യോഗിക പരിപാടികളിലടക്കം അദ്ദേഹം കൂടുതലും അണിയാറുള്ളത് നീല നിറത്തിലെ ഷര്‍ട്ടാണ്. എന്തായിരിക്കും ഇതിന് പിന്നിലെ കാരണമെന്ന് കളക്ടറോട് ചോദിക്കാന്‍ തോന്നാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോഴിതാ ആ നീല ഷര്‍ട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയപ്പെട്ട കളക്ടര്‍.
ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് നീല ഷര്‍ട്ടുകളോടുള്ള പ്രിയം അധികമാരും അറിയാത്ത രഹസ്യമല്ല. സ്‌കൂള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത് മുതല്‍ താന്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലം നീല നിറത്തിലുള്ളവയായിരുന്നെന്ന് കളക്ടര്‍ പറയുന്നു. എന്‍ജിനീയറിങ് പഠിക്കുമ്പോഴും നീല നിറത്തിലുള്ള യൂണിഫോമുകളായിരുന്നു.
‘അതുകഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും അതിന് ശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം നീല തന്നെ. കുറേക്കാലം ധരിച്ചപ്പോഴാണ് നീല നിറത്തോട് കൗതുകം തോന്നുന്നത്. നീല നല്ല നിറമായി തോന്നി തുടങ്ങി’. അങ്ങനെയാണ് നീല ഷര്‍ട്ടുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.