കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ചെങ്കല്‍ കോറി ഇടിഞ്ഞ് രണ്ട് പേര് മരിച്ചു. ക്വാറി തൊഴിലാളികളായ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്, മലപ്പുറം സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണ്ണിനടിയില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹം മോര്‍ച്ചറിയില്‍ സീക്ഷിച്ചിരിക്കുകയായണ്. സംഭവസമയം ഇവര്‍ക്കൊപ്പം ഇരുപതോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് ക്വാറിയിലെ മണ്ണ് കുതിര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Discussion about this post