കൊച്ചി: അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന് കണ്ഠര് മോഹനരോട് ഹൈക്കോടതി. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മകന് തുക മാറ്റിയെന്നും കാര്‍ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം നല്കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹൈക്കോടതിയിലെ ബദല്‍ തര്‍ക്കപരിഹാരകേന്ദ്രത്തില്‍ നടന്ന അനുരഞ്ജനത്തിലാണ് തീരുമാനമായത്. ഒത്തുതീര്‍പ്പ് വിവരം ഉച്ചയ്ക്ക് ഹര്‍ജി പരിഗണിച്ചപ്പോള്‍ കക്ഷികള്‍ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് തിങ്കളാഴ്ച രാവിലെ കക്ഷികളെ അനുരഞ്ജനത്തിന് അയച്ചത്. ഹര്‍ജിക്കാരിയുടെ പേരിലുള്ള കാര്‍ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post